ബാലുശ്ശേരി: ബാലുശ്ശേരി കാഞ്ഞിക്കാവിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാഞ്ഞിക്കാവ് ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിന് സമീപം കാരയാടൻ കണ്ടി അമൽ പ്രകാശ് (നന്ദു-27) ആണ് മരിച്ചത്. ഉറക്കത്തിലാണ് ഹൃദയാഘാതം സംഭവിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന അമൽ ഇന്ന് കാലത്ത് ഉണരാൻ താമസിച്ചപ്പോൾ വീട്ടുകാർ വിളിച്ചെങ്കിലും ഉണർന്നില്ല.
ഉടൻ തന്നെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ്: പ്രകാശൻ (ഭാവന പെയിന്റേഴ്സ് ഉള്ളിയേരി-19) മാതാവ്: പ്രഷീല (കൈരളി ഗ്യാസ് ഉള്ളിയേരി-19). സഹോദരി: നന്ദന(അധ്യാപിക ഗവ.സ്കൂൾ ഒള്ളൂർ).
ശവസംസ്ക്കാരം 5.15ന് വീട്ടുവളപ്പിൽ.