Trending

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം.


കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി കണ്ടംകയ്യിൽ അശ്വിൻ.കെ (28) ആണ് മരിച്ചത്. ഒന്നര വര്‍ഷത്തോളമായി അശ്വിന്‍ അമ്മയുടെ വീടായ പേരാമ്പ്ര കല്ലോട് ആണ് താമസം.

ഞായറാഴ്ച രാത്രി 7:30 ഓടെയായിരുന്നു ദാരുണമായ അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തുടർന്ന് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പിതാവ്: ശ്രീനിവാസൻ കണ്ടംകയ്യിൽ. മാതാവ്: ഗീത. ഭാര്യ: സുധി. മകൻ: യാഷ് (6).

Post a Comment

Previous Post Next Post