Trending

കക്കാടംപൊയിൽ വീണ്ടും വാഹനാപകടം; മെഷിനറിയുമായി വന്ന ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.


കൂടരഞ്ഞി: കക്കാടംപൊയിൽ വീണ്ടും വാഹനാപകടം. റോഡ് പണിക്കുള്ള മെഷിനറിയുമായി വന്ന ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറരയോടെ പീടികപ്പാറ കോട്ടയം വളവിലായിരുന്നു അപകടം. 

റോഡ് പണിക്കായി മെഷിനറി കയറ്റിവന്ന ലോറി സ്ഥിരം അപകടമേഖലയായ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post