Trending

എലത്തൂരിൽ വിനോദയാത്രക്കിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.

എലത്തൂർ: വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി വേളം സ്വദേശി സലിത്ത് (46) ആണ് അറസ്റ്റിലായത്. ചേമഞ്ചേരി വെങ്ങളത്ത് വെച്ച് എലത്തൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എലത്തൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എട്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. സ്കൂളിൽ നിന്ന് കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്. ഹൈസ്‌കൂള്‍ കുട്ടികളുമായി സെപ്റ്റംബര്‍ 24നാണ് വിനോദയാത്ര പോയത്. ഇതിനിടയിലാണ് സലിത് കുട്ടികളെ പീഡിപ്പിച്ചത്. ഇക്കാര്യം യാത്രക്കിടെ തന്നെ കുട്ടികള്‍ അധ്യാപകരെ അറിയിച്ചിരുന്നു. 

തുടര്‍ന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തി പോലീസിലും പരാതി നല്‍കി. കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വെങ്ങളത്ത് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ ഇയാളെ പിടികൂടുകയായിരുന്നു.

Post a Comment

Previous Post Next Post