Trending

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 2040 രൂപ.


കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 97,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. 12,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 205 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 10,000 രൂപയായും പവന് 80,000 രൂപയായും കുറഞ്ഞു. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെ എത്തിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് തിരിച്ചടിയായി. 

ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. കഴിഞ്ഞ ഡിസംബര്‍ 23ന് ആണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Post a Comment

Previous Post Next Post