കുന്ദമംഗലം: ആരാമ്പ്രം വാരിപ്പുറം മസ്ജിദിലെ മുൻ ഖത്തീബ് ബൈക്കപകടത്തിൽ മരിച്ചു. പതിമംഗലം ചെറിയാമ്പ്രതടായിൽ താമസിക്കുന്ന എം.കെ മൂസക്കോയ ബാഖവി (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂഴിക്കൽ വെച്ചായിരുന്നു അപകടം നടന്നത്.
ഭാര്യ: സൗദ പതിമംഗലം. മക്കൾ: ഷഹർബാനു, ഷബീർ (ഖത്തർ), മുഹ്സിന, മാജിദ, മുബീന. മരുമക്കൾ: ജംഷീർ മടവൂർ മുക്ക്, അബ്ദുൽ ബാരി നൂറാനി കട്ടിപ്പാറ, നിയാസ് പോർങ്ങോട്ടൂർ, മുഹ്സിന ഓമശ്ശേരി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15ന് ചുലാം വയൽ ജുമാഅത്ത് പള്ളിയിൽ നടക്കും.