തൃശൂര്‍: അടുക്കളയില്‍ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി യുവതി ജീവനൊടുക്കി. തൃശൂർ ചാലക്കുടി മേലൂര്‍ ഹൈസ്‌കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു മിനു. ഭര്‍ത്താവ് ജിബിന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്.
തിങ്കളാഴ്ച രാവിലെ ഭര്‍തൃമാതാവിനൊപ്പം ആശുപത്രിയില്‍ പോയി തിരിച്ചെത്തിയ മിനു ഉടന്‍ വീട്ടിലെ അടുക്കളയിലേക്ക് കയറി. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുകാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ അടുക്കളയില്‍ നിന്ന് തീയും പുകയും ഉയരുന്നതാണ് കണ്ടത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഉടന്‍തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ മിനു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊരട്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി