Trending

അത്തോളിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം.


അത്തോളി: അത്തോളി കോതങ്കലിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. അത്തോളി കോതങ്കൽ സ്വദേശി സെയ്തലവി (65) ആണ് മരിച്ചത്. മൂന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അമിത വേഗത്തിലെത്തി സെയ്തലവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സെയ്തലവിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സെയ്തലവിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post