തലയാട്: തലയാട് നിന്ന് വയലടയിലേക്ക് സർവീസ് നടത്തുന്ന ആനപ്പാറ ബസ് സർവീസ് ഇന്നു മുതൽ താൽക്കാലികമായി നിർത്തിവെക്കും. പ്രദേശവാസികൾക്ക് ഏക ആശ്രയമായ ഈ സർവീസ് മുടങ്ങുന്നതോടെ വിദ്യാർത്ഥികളും ജോലിക്കാരും വയോജനങ്ങളും ഉൾപ്പെടെയുള്ള യാത്രക്കാർ കടുത്ത യാത്രാക്ലേശത്തിലാകും.
.
വയലട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബസ് ഇല്ലാത്തത് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ തലയാട്–വയലട റൂട്ടിൽ ഉടൻ കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാകുകയാണ്.