ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ഭിന്നശേഷി വിദ്യാത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മര്‍ദ്ദിച്ചതായി പരാതി. ബാലുശ്ശേരി ജിഎച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. 90 ശതമാനത്തോളം കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥിയെയാണ് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചത്. ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശുചിമുറിയില്‍ വെച്ചും വൈകീട്ട് സ്‌ക്കൂളിന് സമീപത്ത് വെച്ചും മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ബാലുശ്ശേരി പോലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.