Trending

നന്മണ്ടയിൽ വീടിൻ്റെ അടുക്കളയിൽ നിന്നും കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി.


നന്മണ്ട: നന്മണ്ടയിൽ ജനവാസ മേഖലയിൽ വീണ്ടും ഭീതി പരത്തി പാമ്പിന്റെ സാന്നിധ്യം. നന്മണ്ട കൊളത്തൂർ പിലാത്തോട്ടത്തിൽ വേലായുധന്റെ വീടിന്റെ അടുക്കളയിൽ നിന്നും കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. 

ഇന്ന് പകൽ സമയത്തായിരുന്നു വീട്ടുകാർ അടുക്കളയിൽ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ വനംവകുപ്പിന്റെ സർപ്പ (SARPA) വോളണ്ടിയറായ സന്ദീപിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സന്ദീപ് ഏറെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി. 

പിടികൂടിയ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി. പാമ്പിനെ ആളൊഴിഞ്ഞ വനമേഖലയിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

Previous Post Next Post