Trending

സഹോദരിയുടെ മകനോടൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.


ഓമശ്ശേരി: കൂടത്തായി കാട്ടുമുണ്ടയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാട്ടുമുണ്ട ആനപ്പാറ കാവളത്തിങ്ങൽ ജോബി ജോസഫ് (42) ആണ് മരിച്ചത്. കുംടുബസമേതം ബാംഗ്ലൂരിൽ താമസിച്ചുവരുന്ന ജോബി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാട്ടിലെത്തിയത്. സഹോദരിയുടെ മകനൊപ്പം വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. 

വീണയിടത്ത് നിന്നും ഒരു കിലോമീറ്റർ അകലെ ചാമോറ ബണ്ടിന് സമീപം വെച്ച് നാട്ടുകാരുടെ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post