കുന്ദമംഗലം: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. തുവ്വക്കുന്ന് രാധ (80) യെ ഇന്നലെ മുതൽ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ കുന്ദമംഗലം പോലീസിൽ പരാതിയും നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ താളികുണ്ട് കടവിന് സമീപത്ത് വെച്ച് മൊബൈൽ ഫോണും, ഇവരുടെ മോതിരവും ലഭിച്ചു. ഇതോടെയാണ് പുഴയിൽ അകപ്പെട്ടതായ സംശയം ഉയർന്നത്. വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂബ ടീമും നാട്ടുകാരും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്.