Trending

കുന്ദമംഗലത്ത് കിണറ്റിൽ വീണ യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന.

കുന്ദമംഗലം: മോട്ടോർ നന്നാക്കാൻ കിണറിൽ ഇറങ്ങുന്നതിനിടയിൽ വീണ് പരിക്കേറ്റ യുവാവിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. കുന്ദമംഗലം അരഞ്ഞോളിച്ചാലിൽ ഇന്ന് പകലാണ് സംഭവം. കോരക്കണ്ടി നിഷാമാണ് സുഹൃത്തും അയൽവാസിയുമായ ഹർഷാദിന്റെ വീട്ടിലെ കിണറ്റിൽ അകപ്പെട്ടുപോയത്. 

അയൽ വീട്ടിലെ മോട്ടോർ അറ്റകുറ്റപ്പണിക്കായി കിണറ്റിലേക്ക് ഇറങ്ങവേ യുവാവ് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാലിന് സാരമായി പരിക്കേറ്റ യുവാവിന് സ്വയം കരയ്ക്ക് കയറാൻ സാധിക്കാതെയായി. ഇതോടെ വീട്ടുകാർ ഉടൻതന്നെ വെള്ളിമാടുകുന്ന് ഫയർസ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. 

തുടർന്ന് ഫയർസ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.എം റെജിൻ കിണറ്റിലിറങ്ങി റോപ്പും റെസ്ക്യൂ നെറ്റും ഉപയോഗിച്ചാണ് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post