നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡ് നവീകരണ പ്രവർത്തി ആരംഭിക്കുന്നതിനെ തുടർന്ന് നാളെ (2026 സെപ്റ്റംബർ 01) മുതൽ 15 ദിവസത്തേക്ക് ബസ്റ്റാൻ്റ് അടച്ചിടുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. തൊഴിലാളികൾ, ബസ്സ് ഉടമകൾ വ്യാപാരികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
നാളെ മുതൽ നടപ്പിലാക്കുന്ന സർവ്വകക്ഷി തീരുമാനങ്ങൾ.
1) ബസ്റ്റാൻ്റ് പരിസരത്ത് നിർത്തുന്ന ഓട്ടോറിക്ഷകൾ പഞ്ചായത്തിന് മുൻവശത്തേക്ക് വർക്ക് തീരുന്നത് വരെ പാർക്കിംങ്ങ് മാറ്റുന്നതാണ്.
2) യാത്രക്കാരെയും കയറ്റി വരുന്ന ബസ്സുകൾ ബസ് സ്റ്റാൻ്റിനു മുൻവശത്ത് ആളെ ഇറക്കി സ്റ്റാൻ്റ് പരിസരത്തു നിന്നും മാറി പാർക്ക് ചെയ്യേണ്ടതാണ്.
3) ആളെ കയറ്റി പോകുന്ന ബസ്സുകൾ പുറപ്പെടാനുള്ള കൃത്യസമയത്ത് സ്റ്റാൻ്റിന് മുൻവശം വന്ന് ആളെ കയറ്റി പോകേണ്ടതാണ്.
4) ഗ്രാമപഞ്ചായത്തിന് മുൻവശവും ആശുപത്രിക്ക് മുൻവശവും ടൂവീലറുകൾ വർക്ക് തീരുന്നത് വരെ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.