Trending

ഭിന്നശേഷിക്കാർക്ക് ‘ആശ്വാസം’ പദ്ധതിയിലൂടെ 25,000 രൂപ ധനസഹായത്തിന് അപേക്ഷിക്കാം.


തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന, സ്വയംതൊഴിൽ വായ്പയ്ക്കായി ഈട് നൽകാൻ വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ ‘ആശ്വാസം’ പദ്ധതിയിലൂടെ 25,000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കാം.

അപേക്ഷകർ:
• 40 ശതമാനം അല്ലെങ്കിൽ അതിലധികം ഭിന്നശേഷിത്വമുള്ളവർ.
• 18 വയസ്സ് പൂർത്തിയായവർ.
• ഈട് വയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവർ.
• ഇതേ ആവശ്യത്തിനായി കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ സബ്സിഡിയോടുകൂടിയ വായ്പയോ ധനസഹായമോ ലഭിച്ചിട്ടില്ലാത്തവർ.

മുൻഗണന ലഭിക്കുന്നത്:
• തീവ്ര ഭിന്നശേഷിത്വമുള്ളവർ.
• ഭിന്നശേഷിക്കാരായ വിധവകൾ.
• ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാർ.
• 14 വയസ്സിന് മുകളിലുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ.

തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ജില്ലാതലത്തിൽ ആവശ്യമായ പരിശീലനവും നൽകുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഓഗസ്റ്റ് 31, വൈകീട്ട് 5 മണി.

അപേക്ഷാ ഫോം:

കൂടുതൽ വിവരങ്ങൾക്ക്: https://hpwc.kerala.gov.in/
ഫോൺ: 0471-2347768, 0471-2322065, 9497281896.

Post a Comment

Previous Post Next Post