Trending

വയോധികനെ കട വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി.


കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ പൂട്ടിക്കിടന്ന കടമുറിയുടെ വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങോട്ടുകാവ് സ്വദേശി എടക്കുളം കുന്നുമ്മൽ സുരേന്ദ്രൻ (62) ആണ് മരിച്ചത്. ചെങ്ങോട്ടുകാവ് പള്ളിക്ക് മുൻവശത്തെ ശരവണ ഹോട്ടലിന് സമീപമുള്ള അടച്ചിട്ട കടയുടെ വരാന്തയിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ സുരേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ഇന്ദിര. മകൻ: അക്ഷയ് കുമാർ. സഹോദരങ്ങൾ: നളിനി, വിജയൻ, പരേതനായ രാജൻ.

Post a Comment

Previous Post Next Post