Trending

താമരശ്ശേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു.


താമരശ്ശേരി: താമരശ്ശേരിക്ക് സമീപം കോരങ്ങാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായ ആക്രമണം. കോരങ്ങാട് പൂളക്കാംപൊയിൽ റാഫിയുടെയും ജസ്‌ലയുടെയും മകൻ മുഹമ്മദ് അഷർ (10) നാണ് നായയുടെ കടിയേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം കുട്ടി സ്കൂൾ വിട്ട് മടങ്ങുന്നതിനിടെയാണ് സംഭവം. 

താമരശ്ശേരി ഹൈസ്കൂളിലെ വിദ്യാർത്ഥിയായ അഷർ മറ്റു കുട്ടികൾക്കൊപ്പം റോഡരികിലൂടെ നടന്നു വരുകയായിരുന്നു. ഈ സമയം റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് അടിയിൽ കിടന്ന തെരുവ് നായക്കൂട്ടം കുട്ടികൾക്ക് നേരെ ഓടി അടുക്കുകയായിരുന്നു. കൈയ്ക്ക് കടിയേറ്റ അഷറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു പരിഹാര നടപടിയും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മുമ്പും ഈ ഭാഗത്ത് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമം ഉണ്ടായിട്ടുള്ളതിനാൽ രക്ഷിതാക്കൾക്കൊപ്പമാണ്  രാവിലെ കുട്ടികൾ മദ്രസയിൽ പോവുനത്.

Post a Comment

Previous Post Next Post