Trending

കോൺഗ്രസ് മന്ത്രിമാരെയും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചു; മന്ത്രിസഭയിൽ രണ്ട് വനിതകൾ, ഡെപ്യൂട്ടി സ്പീക്കറും വനിത.


തിരുവനന്തപുരം: അനശ്ചിതത്വത്തിനൊടുവിൽ പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരെയും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് വനിതകളും മന്ത്രിമാരാകും. ബിന്ദു കൃഷ്ണ, കെ.എ തുളസി എന്നിവരാണ് കോൺഗ്രസ് മന്ത്രിമാരായി എത്തുന്നത്. ഇവർക്ക് പുറമേ മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറാകും. കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ ജനീഷും അങ്കമാലി എംഎൽഎ റോജി എം.ജോണും വമ്പൻ സർപ്രൈസുകളായാണ് മന്ത്രി പട്ടികയിലേക്ക് എത്തിയത്. കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിലാണ് മന്ത്രിപ്പട്ടിക തയ്യാറാക്കിയതെന്നും അർഹതപ്പെട്ട ഒരുപാട് പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് പട്ടിക തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

ടീം യുഡിഎഫ്: വി.ഡി സതീശൻ (ധനകാര്യം,തുറമുഖം), രമേശ് ചെന്നിത്തല (ആഭ്യന്തരം,വിജിലൻസ്), പി.കെ കുഞ്ഞാലികുട്ടി, സണ്ണി ജോസഫ് (റവന്യൂ), കെ. മുരളീധരൻ (വൈദ്യുതി), എ.പി അനിൽകുമാർ (ആരോഗ്യം), പി.സി വിഷ്ണുനാഥ് (ടൂറിസം, സാംസ്‌കാരികം), റോജി എം. ജോൺ, ബിന്ദു കൃഷ്ണ (വനിതാ ശിശുക്ഷേമം), കെ.എ തുളസി (പിന്നോക്ക ക്ഷേമം), ടി. സിദ്ദിഖ് (വനം), ഒ.ജെ ജനീഷ് (യുവജനക്ഷേമം), മോൻസ് ജോസഫ്, കെ.എം ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി.പി ജോൺ, അനൂപ് ജേക്കബ്, എം. ലിജു (എക്സൈസ്, സഹകരണം) തുടങ്ങിയവരാണ് മന്ത്രിമാർ. കേരള കോൺഗ്രസിൽ നിന്നുമാണ് ചീഫ് വിപ്പുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ (സ്പീക്കർ), ഷാനിമോൾ ഉസ്മാൻ (ഡെപ്യൂട്ടി സ്പീക്കർ).

Post a Comment

Previous Post Next Post