Trending

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; കേരളത്തിലേക്ക് രണ്ടു നിരീക്ഷകരെ നിയോഗിച്ച് എഐസിസി.

ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച് എഐസിസി. മുതിർന്ന നേതാക്കളായ രണ്ടുപേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭാ കക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും.

മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിൽ ഇന്ന് നിർണായക യോ​ഗം നടന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗെ, രാഹുൽ ​ഗാന്ധി, കെ.സി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയ നേതാക്കളാണ് യോ​ഗത്തിൽ പങ്കെടുത്തത്. അതേസമയം, രമേശ് ചെന്നിത്തല നാളെ ഡൽഹിയിലേക്ക് പോകും. മല്ലിഖാർജുൻ ഖർ​ഗെയുമായി കൂടിക്കാഴ്ച നടത്തും.

തമിഴ്നാട്ടിൽ കോൺഗ്രസിൻ്റെ പിന്തുണ ആവശ്യപ്പെട്ടുള്ള വിജയ്‍യുടെ കത്തിൽ തീരുമാനം തമിഴ്നാട് പിസിസിക്ക് വിട്ട് ഹൈക്കമാൻഡ്. തമിഴ്നാട്ടിലെ ജനവിധിയുടെ വികാരം ഉൾക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. അതേസമയം, രാജിവെച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ട മണ്ഡലമായ കൊളത്തൂരിൽ റോഡ് ഷോ നടത്തി.

Post a Comment

Previous Post Next Post