Trending

പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞുവീണു മരിച്ചു.


മടവൂർ: മടവൂർ ചക്കാലക്കൽ നായിക്കുണ്ടത്തിൽ താമസിക്കുന്ന വയനാട് സ്വദേശി അലവിക്കുട്ടി (56) സൗദി അറേബ്യയിൽ വെച്ച് നിര്യാതനായി. ജോലി സ്ഥലത്ത് കുഴഞ്ഞുവീണായിരുന്നു മരണം.

ഭാര്യയുടെ കിഡ്നി മാറ്റിവെക്കൽ ചികിത്സയുമായി ബന്ധപ്പെട്ടാണ് അവസാനമായി നാട്ടിലെത്തിയത്. നാട്ടുകാരുടെയും, കുടുംബാംഗങ്ങളുടെയും വലിയ സഹകരണത്തോടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷം കുടുംബസമേതം ചക്കാലക്കൽ നായിക്കുണ്ടത്തിൽ പുതിയ വീട് വെച്ച് താമസമാക്കുകയായിരുന്നു. 

മയ്യിത്ത് സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ കുഞ്ഞയമു. മാതാവ്: ബീപാത്തു. ഭാര്യ: ശരീഫ വി.പി. മക്കൾ: അൻഫിദ, അസ്മിദ.
 

Post a Comment

Previous Post Next Post