ബാലുശ്ശേരി: ബൈക്ക് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. കാക്കൂര്‍ സ്വദേശിയും ബാലുശ്ശേരിയിലെ സ്റ്റുഡിയോ ജീവനക്കാരനുമായ വിജിലിനാണ് (42) പരിക്കേറ്റത്. പതിവുപോലെ രാവിലെ ബാലുശ്ശേരിയിലെ സ്റ്റുഡിയോവിലേക്ക് പോകുന്നതിനിടെ മണ്ണാത്തിക്കടവ് വെച്ചാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കൈവരിയില്ലാത്ത മണ്ണാത്തിക്കടവ് പാലത്തിന് മുകളിൽ നിന്ന് ബൈക്ക് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടനെ നാട്ടുകാർ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.