Trending

പേരാമ്പ്രയുടെ ജനകീയ ഡോക്ടർ ബാലൻ അടിയോടി അന്തരിച്ചു.


പേരാമ്പ്ര: പേരാമ്പ്രയിലെ ജനകീയ ഡോക്ടറും പ്രമുഖ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോ. കനോത്ത് ബാലൻ അടിയോടി (82) അന്തിരിച്ചു. പേരാമ്പ്ര ടെലഫോൺ എക്സ്ചേഞ്ചിന് സമീപമുള്ള സ്വവസതിയായ കെ.ജി സദനത്തിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലം പേരാമ്പ്ര ശങ്കർ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഐഎംഎ പേരാമ്പ്ര ഭാരവാഹി, കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം ഭാരവാഹി, പേരാമ്പ്ര ലയൺസ് ക്ലബ് ചാർട്ടർ മെമ്പർ, ഭാരവാഹി, പൊൻപറ ഹിൽസ് സ്ഥാപകാംഗം, പേരാമ്പ്ര അഗ്രികൾച്ചറൽ വെൽഫെയർ കോ-ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: തങ്കം. മക്കൾ: ഡോ. മഹേഷ് (മെഡിക്കൽ ഓഫീസർ കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം), ജയകൃഷ്ണൻ (എഞ്ചിനീയർ യുഎസ്എ), ഡോ. ജയലക്ഷമി (കാനഡ). മരുമക്കൾ: സുദീപ (കോഴിക്കോട്), അഞ്ജുശ്രീ കരുവണ്ണൂർ (യുഎസ്എ), രഘുനാഥ് എറണാകുളം (കാനഡ). സഹോദരങ്ങൾ: പ്രഭാകരൻ അടിയോടി, പത്മാവതി അമ്മ, ദേവി അമ്മ, തങ്കം അമ്മ, നിർമ്മല അമ്മ, പരേതനായ ശ്രീധരൻ അടിയോടി.

Post a Comment

Previous Post Next Post