പേരാമ്പ്ര: പേരാമ്പ്രയില്‍ നിയന്ത്രണംവിട്ട കാര്‍ തെങ്ങിലേക്ക് പാഞ്ഞുകയറി അപകടം. ശനിയാഴ്ച രാവിലെ 9 മണിയോടെ ബൈപ്പാസ് റോഡിൽ കക്കാട് ഭാഗത്താണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാര്‍ റോഡില്‍ നിന്നും ഫുട്പാത്തിലൂടെ തെന്നിമാറി റോഡരികിലെ തെങ്ങിലേക്ക് പാഞ്ഞുകയറി നില്ക്കുകയായിരുന്നു. തുടർന്ന് തെങ്ങ് കടപുഴകി വീണു. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കോഴിക്കോട് നിന്നും കടിയങ്ങാട്ടേക്ക് പോവുകയായിരുന്ന ചങ്ങരോത്ത് ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസറും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.