Trending

ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ; വാഹനങ്ങള്‍ താമരശ്ശേരിയില്‍ നിന്ന് വഴിതിരിഞ്ഞ് പോകണം.

അടിവാരം: താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ. വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരിയിൽ നിന്നും തിരിഞ്ഞ് പോകണമെന്ന് പൊലീസ്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് പേരാമ്പ്ര വഴി കുറ്റ്യാടി ചുരം കയറി പോകണമെന്ന് പൊലീസ് അറിയിച്ചു. 

വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായത്. വലിയ മരങ്ങളും മണ്ണും പാറക്കല്ലുകളും റോഡിലേക്ക് പതിച്ചു. ആളപായമില്ല. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചുരം വഴി കാൽനടയാത്ര പോലും സാധ്യമല്ല. പോലീസും ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

Post a Comment

Previous Post Next Post