എറണാകുളം: റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പെരുമ്പാവൂരില്‍ താമസമാക്കിയ ഇടുക്കി സ്വദേശിനി ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
മുത്തശ്ശിയുമൊത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കയ്യിലുണ്ടായിരുന്ന റംബൂട്ടാന്‍ കുഞ്ഞ് വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.