Trending

സ്ഥിരം മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കുന്നു; സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു


കോഴിക്കോട്: കോഴിക്കോട് സഹോദരനെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച് ജേഷ്ടൻ. സംഭവത്തില്‍ ജ്യേഷ്ഠനെ പന്നിയങ്കര പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദലിയാണ് സഹോദരൻ അബ്ദുൽ റഹ്‌മാനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. 

സ്ഥിരമായി മദ്യപിച്ചെത്തുന്ന അബ്ദുൽ റഹ്‌മാന്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും മുഹമ്മദലി പൊലീസിന് മൊഴി നല്‍കി. വാക്കത്തി ഉപയോഗിച്ച് തലക്ക് കുത്തിയാണ് പരിക്കേല്‍പ്പിച്ചത്. അബ്ദുൽ റഹ്‌മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദലിയെ റിമാന്റ് ചെയ്തു. 

Post a Comment

Previous Post Next Post