മലപ്പുറം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദൂട്ടിയുടെ മകൻ മുനീറിനെ (52) നൂറാടി കടലുണ്ടിപ്പുഴയുടെ പാലത്തിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാര്യം വ്യക്തമല്ല. മുനീറിന് മാനസികാരോഗ്യ ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണ കാരണം ഔദ്യോഗികമായ സ്ഥിരീകരിച്ചിട്ടില്ല.
പാലത്തില്‍ നിന്ന് സ്വയം എടുത്തു ചാടിയതാണെന്ന രീതിയിലാണു സ്ഥലത്തുള്ളവര്‍ പോലീസിനു നല്‍കിയ മൊഴി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്ഐ അജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്മോര്‍ട്ടത്തിനയക്കുമെന്നു പോലീസ് അറിയിച്ചു.
രണ്ടു മക്കളുണ്ട്. മകന്‍ മുഹമ്മദ് സാബിത് കുടുംബ സമേതം ഹൈദരാബാദിലാണ്. മകള്‍: മുഹമ്മന് ഷഹാന. മകന്‍ ഇന്നു വൈകിട്ടോടെ വീട്ടിലെത്തും. മറ്റു നടപടികള്‍ക്കു ശേഷം മൃതദേഹം കോങ്കയം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും.