പേരാമ്പ്ര: കായണ്ണയില്‍ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ശക്തമായ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് പരുക്കേറ്റത്. കായണ്ണ പന്ത്രണ്ടാം വാര്‍ഡില്‍ ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. തൊഴിലാളികളായ നമ്പ്രത്തുമ്മല്‍ കദീശ (60), നമ്പ്രത്തുമ്മല്‍ നസീമ (42), നമ്പ്രത്തുമ്മല്‍ അനിത (38), നമ്പ്രത്തുമ്മല്‍ സുമിഷ (39), നമ്പ്രത്തുമ്മല്‍ റുഖിയ (45), നമ്പ്രത്തുമ്മല്‍ കല്യാണി (73) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവുള്ള പറമ്പില്‍ റസാഖിന്റെ പറമ്പില്‍ തൊഴിലെടുക്കുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്.