Trending

മയക്കുമരുന്ന് കടത്തിയ ശേഷം വിദേശത്തേക്ക് കടന്ന നരിക്കുനി സ്വദേശിയായ യുവാവ് അറസ്റ്റില്‍


കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ പൊൻകുഴി എന്ന സ്ഥലത്ത് വെച്ച് 2020 നവംബർ 21ന് 19.47 ഗ്രാം എംഡിഎംഎ കടത്തിയ കേസിൽ പിടിതരാതെ വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്തു. നരിക്കുനി പുല്ലാളൂർ സ്വദേശി ഷനാസ് (26) നെയാണ് വിദേശത്തുന്ന് നിന്ന് വരുന്ന വഴി മംഗലാപുരം എയർപോർട്ടിൽ വെച്ച് വയനാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 

ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നിർദ്ദേശാനുസരണം കോഴിക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് സംഘം അറസ്റ്റ് ചെയ്തത്. എൻഡിപിഎസ് സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post