Trending

എംഡിഎംഎയുമായി കട്ടിപ്പാറ സ്വദേശിയായ സർവ്വേയർ പിടിയിൽ.


താമരശ്ശേരി: താമരശ്ശേരിയിൽ എംഡിഎംഎയുമായി സ്വകാര്യ സർവ്വേയർ പിടിയിൽ. കട്ടിപ്പാറ കരിഞ്ചോല പൂവൻമല സ്വദേശി കെ.ഫസൽ (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 2.217 ഗ്രാം എംഡിഎംഎയും, ഡിജിറ്റൽ ത്രാസുമാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. 

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി താമരശ്ശേരി പോലീസും, ഡാർസാഫ് സംഘവും ഇന്നലെ അർദ്ധരാത്രി താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post