തൃശൂർ: കൊടുങ്ങല്ലൂർ മതിലകത്ത് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുന്നതിനിടെ യുവതി ബസ് സ്റ്റോപ്പിനടുത്ത് വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. ശ്രീ നാരായണപുരം ആല സ്വദേശിയും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ മാന്തുരുത്തി മുഹമ്മദ് റാഫിയുടെ ഭാര്യ ഹസീന(42)യാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മതിലകം താലം റോഡിൽ തട്ടാപടി പള്ളിക്കടുത്ത് വെച്ചാണ് സംഭവം. മതിലകത്തെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിൻ്റെ വീട്ടിൽ പോവാനായി ബസ് സ്റ്റോപ്പിനടുത്തേക്ക് നടന്നുവരുന്നതിനിടെ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മതിലകം താലം റോഡ് സ്വദേശി പാടാടത്ത് വീട്ടിൽ ആലികുത്തിയുടെ മകളാണ് ഹസീന.