Trending

കൊടുവള്ളിയിൽ ആബുലൻസും, ലോറിയും കൂട്ടിയിടിച്ചു അപകടം.


കൊടുവള്ളി: ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. തമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയേയും കൊണ്ട് പോയ 108 ആബുലൻസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ കൊടുവള്ളി നെല്ലാംങ്കണ്ടിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. രോഗിയെ മറ്റൊരു ആബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റാർക്കും പരിക്കില്ല. 

നെല്ലാംങ്കണ്ടി വളവിലെ ബസ് സ്റ്റോപ്പ് ആണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. വളവിൽ ബസ്സുകൾ നിർത്തുന്നത് കാരണം പിന്നാലെ വരുന്ന വാഹനങ്ങൾ ഓവർടേക്ക് ചെയ്യേണ്ടിവരികയും, എതിർ ദിശയിൽ നിന്നും വരുന്ന ഡ്രൈവർമാർ കാണാതിരിക്കുകയും ചെയ്യുന്നതാണ് അപകടത്തിന് കാരണമാവുന്നതെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഇരുവാഹനത്തിൻ്റെയും മുൻഭാഗം ഭാഗികമായി തകർന്നു.

Post a Comment

Previous Post Next Post