Trending

പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു


പേരാമ്പ്ര: പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു. പേരാമ്പ്ര മുളിയങ്ങല്‍ ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്. ഇന്നലെ പനി കൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയയിരുന്നു.

എന്നാല്‍ യാത്രാമദ്ധ്യേ കുട്ടിയുടെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൊടക്കല്ലൂര്‍ എംഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ്: ജര്‍ഷിത കൊടശ്ശേരി. സഹോദരങ്ങള്‍ ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.

Post a Comment

Previous Post Next Post