നരിക്കുനി: പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂൾ സ്കൗട്ട് ജെ.ആർ.സി വിദ്യാർത്ഥികൾ നരിക്കുനി അത്താണിയിലേക്ക് വീൽചെയർ സമർപ്പിച്ചു. വിദ്യാർത്ഥികൾ അന്തേവാസികളോടൊപ്പം സ്നേഹം പങ്കിട്ടും പാട്ടുപാടിയും കുറച്ച് സമയം അവിടെ ചെലവഴിച്ചു. പരിപാടിയിൽ ഹെഡ്മാസ്റ്റർ ജയരാജൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് പ്രസാദ്, മാതൃസമിതി ചെയർപേഴ്സൺ പ്രശാന്തിനി, അധ്യാപകരായ മനീഷ് ഷബീന, മുഹ്സിന നിധീഷ് എന്നിവർ പങ്കെടുത്തു.
Tags:
EDUCATION