Trending

‘ഇത് തട്ടിപ്പാണ്', പിഴയടക്കാൻ നിങ്ങളുടെ വാട്സാപ്പിൽ മെസേജ് വരില്ല; ജാഗ്രത പുലർത്തണമെന്ന് എംവിഡി


കോഴിക്കോട്: ട്രാഫിക് നിയമലംഘനം നടത്തിയെന്നു കാണിച്ച് വരുന്ന വ്യാജ മെസേജുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് എംവിഡി. ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കുന്ന വിധത്തിൽ മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജ സന്ദേശങ്ങളും. അത്തരത്തിലുള്ള സന്ദേശങ്ങളെ ജാഗ്രതയോടെ കാണണമെന്ന് എംവിഡി ഫേസ്ബുക്ക് പേജിൽ കുറിച്ചു.

മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹന നമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. ഒരു പേയ്‌മെന്റ് ലിങ്ക്, apk ആപ്ലിക്കേഷൻ നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways)ന് ഇല്ല. ഇത്തരം സന്ദേശങ്ങൾ ഓപ്പൺ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ delete ചെയ്യുക.

Post a Comment

Previous Post Next Post