Trending

12 കാരനെ മോഷണകുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ച കേസ്; പ്രതികളിലൊരാൾ കീഴടങ്ങി.


കൊടുവള്ളി: കൊടുവള്ളി ആവിലോറയിൽ 12 കാരനെ മോഷണകുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതി കീഴടങ്ങി. കുട്ടിയുടെ പിതാവിൻ്റെ സഹോദരൻ അബ്ദുൽ റസാഖാണ് കീഴടങ്ങിയത്. ഇയാൾ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങുകയായിരുന്നു. കേസില്‍ പ്രതിയായ അബ്ദുൽ റസാഖിൻ്റെ മകന്‍ ഉവൈസ് രാജ്യം വിട്ടതിനെ തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റസാഖിന്റെ ഭാര്യ സീനത്തും ഒളിവിലാണ്.

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 12 കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മർദ്ദിച്ചത്. നഖത്തിനുള്ളിൽ ഈർക്കിൽ കയറ്റിയും മുറിവുകളിൽ മുളക് വെള്ളമൊഴിച്ചും കുട്ടിയെ പീഡിപ്പിച്ചിരുന്നു. സിഡബ്ല്യുസി ഇടപെട്ടതിന് ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. അതിനിടെ കുട്ടിക്ക് സൈക്കിൾ വാങ്ങി നൽകാമെന്നും പണം നൽകാമെന്നുമടക്കം വാഗ്ദാനം നൽകി പ്രശ്‌നം ഒത്തുതീർപ്പാക്കാനുള്ള ശ്രമം പ്രതികൾ നടത്തിയിരുന്നു.

Post a Comment

Previous Post Next Post