കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ എൽപി സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രണ്ടുപേരാണ് കാറിൽ യാത്ര ചെയ്തത്. മലപ്പുറം വേങ്ങരയിൽ നിന്ന് നോളജ് സിറ്റിയിലേക്ക് പോകുകയായിരുന്ന റിനോൾട്ട് ക്വിഡ് കാറാണ് തീപിടിച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
യാത്രയ്ക്കിടെ കാറിൻ്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. തുടർന്ന് സമീപത്തെ കച്ചവടക്കാർ ഓടിയെത്തി വെള്ളം കോരി ഒഴിച്ചും എൽ.പി. സ്കൂളിൽ നിന്നും സമീപത്തെ ഫെഡറൽ ബാങ്കിൽ നിന്നും ഫയർ ബീറ്ററുകൾ എത്തിച്ചു തീ അണച്ചു. കാറിൻ്റെ മുൻഭാഗം പൂർണമായി കത്തിനശിച്ചു