Trending

പ്രാർത്ഥനകൾ വിഫലമായി; നാടിനു നൊമ്പരമായി ഇസ്സുദ്ധീൻ യാത്രയായി.


അത്തോളി: അത്തോളി കൊളത്തൂരിൽ കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരക്കാട്ടു പറമ്പിൽ ഇസ്സുദ്ധീൻ (27) ആണ് മരിച്ചത്. ദീർഘകാലമായി കരൾ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു ഇസ്സുദ്ധീൻ. 

നാട്ടുകാരും സന്നദ്ധ സഹായ പ്രവർത്തകരും ചേർന്ന് ചികിത്സ സഹായ ഫണ്ട് കമ്മിറ്റി രൂപീകരിച്ചായിരുന്നു ഇസ്സുദ്ധീൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്തിയിരുന്നത്. എന്നാൽ ശസ്ത്രക്രിയ നടത്തി രണ്ടു ദിവസം ആകുമ്പോഴേക്കും ഇസ്സുദ്ധീൻ മരണത്തിനു കീഴടങ്ങി. പിതാവ്: പരേതനായ അബ്ബാസ് ഗുരുക്കൾ. മാതാവ്: ആസ്യ. സഹോദരികൾ: ഇർഫാന, റഹ്മത്ത്.

Post a Comment

Previous Post Next Post