Trending

സ്കൂട്ടറിൽ ചാരായം കടത്ത്; കാക്കൂർ സ്വദേശി പിടിയിൽ.


ചേളന്നൂർ: സ്‌കൂട്ടറില്‍ കടത്തികൊണ്ട് വന്ന 20 ലിറ്റര്‍ ചാരായവുമായി ചേളന്നൂരിൽ ഒരാള്‍ പിടിയിൽ. കാക്കൂര്‍ സ്വദേശി എ.കെ മുരളി (67) യാണ് അറസ്റ്റിലായത്. എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. എക്‌സൈസ് ഐബിയുടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെൻ്റ് ആൻ്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ എന്‍.എസ് സുനീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Post a Comment

Previous Post Next Post