മനാമ: പ്രവാസിയായ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു. ബാലുശ്ശേരി പൂനത്ത് സ്വദേശി കുന്നുമ്മൽ പൊയിൽ മുസ്തഫ (46) യാണ് മരിച്ചത്. സനദിലെ ഒരു പച്ചക്കറിയിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു മുസ്തഫ. രാവിലെ മാർക്കറ്റിലെ കടയിലേക്ക് നടന്നു പോവുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബഹ്‌റൈൻ കെഎംസിസി അൽ അമാന മെമ്പറായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. മൃതദേഹം ഇന്ന് വൈകുന്നേരം 6 മണിയോടെ വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിലേക്ക് പുറപ്പെടും. പുലർച്ചെ മൂന്നു മണിക്ക് കരിപ്പൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ നൂറ (13), ആഇശ അമൽ (10), ഐസ മെഹർ (ഒന്നര).
Tags:
OBITUARY