Trending

മുക്കത്ത് ഹരിതകർമ്മ സേനയുടെ ഗോഡൗണിൽ പെരുമ്പാമ്പ്; അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി.

മുക്കം: ഹരിതകർമ്മ സേനയുടെ ഗോഡൗണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം നഗരസഭയുടെ ഹരിതകർമ്മ സേനയുടെ ഗോഡൗണിൽ നിന്നുമാണ് പെരുപാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പാമ്പിനെ പിടികൂടിയത്. ഹരിത കർമ്മ സേന തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. തുടർന്ന് സ്നൈക്ക് റെസ്ക്യു വളണ്ടിയർ ബാബു എള്ളഗേളിനെ വിവരം അറിയിക്കുകയും ബാബു എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. 

തരം തിരിക്കാനായി ശേഖരിച്ചുവെച്ച അജൈവ മാലിന്യങ്ങൾക്കിടയിലും കെട്ടിടത്തിന്റെ തറയിലുമുള്ള വിടവിലാണ് പാമ്പ് ഒളിച്ചിരുന്നത്. കെട്ടിടത്തിന്റെ തറക്കുള്ളിൽ പോയ പാമ്പിനെ അരമണിക്കൂറോളം എടുത്താണ് പിടികൂടിയത്. മുക്കം കുറ്റിപ്പാല അങ്ങാടിക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്നാണ് പേരും പാമ്പിനെ പിടികൂടിയത്. ബാബു എത്തി പാമ്പിനെ പിടികൂടിയതോടെയാണ് ഹരിതകർമ്മ സേനാംഗങ്ങൾക്കും നാട്ടുകാർക്കും ആശ്വാസമായത്. പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതർക്ക് കൈമാറി.

Post a Comment

Previous Post Next Post