കൊയിലാണ്ടി: ചേമഞ്ചേരിയില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികന്‍ മരിച്ചു. കാഞ്ഞിലശ്ശേരി പടിക്കല്‍കണ്ടി രവി (65) ആണ് മരിച്ചത്. രവിയുടെ വീട്ടില്‍ നിന്നും ഏതാണ്ട് അരകിലോമീറ്റര്‍ അകലെയുള്ള അനില്‍കുമാറിന്റെ വീട്ടുമുറ്റത്തു വെച്ചായിരുന്നു ആത്മഹത്യാശ്രമം. അനില്‍കുമാര്‍ മുന്‍ പഞ്ചായത്തംഗമാണ്.
ഇന്നലെ രാത്രി 9.30 ഓടെയോടെയാണ് സംഭവം. തീ പടരുന്നത് അയൽവാസികളുടെ ശ്രദ്ധയില്‍പ്പെടുകയും അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടിയില്‍ നിന്നും പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് വിളിച്ച ആംബുലന്‍സിലാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ നടക്കും. അച്ഛൻ: സാമി. അമ്മ: ജാനകി. ഭാര്യ: രമ. മക്കൾ: രേഷ്മ, രഞ്ചു. മരുമക്കൾ: ബിജു, രഞ്ജിത്ത്. സഹോദരങ്ങൾ: പരേതരായ ബാലൻ, ശിവൻ, രാജൻ.