ഉള്ളിയേരി: ഉള്ളിയേരിക്കടുത്ത് മുണ്ടോത്ത് കാര്‍ വീടിന്റെ മതിലിൽ ഇടിച്ച് അപകടം. അപകടത്തില്‍ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശിക്ക് പരിക്കേറ്റു. ഉള്ളിയേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന കാര്‍ മുണ്ടോത്ത് വെച്ച് നിയന്ത്രണംവിട്ട് റോഡരികിലെ വീടിന്റെ മതിലിന് ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.
ഉള്ളിയേരിയിലെ ഒരു ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. പൊയില്‍ക്കാവ് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം. കാറിന്റെ മുന്‍ഭാഗം പൂർണമായി തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ മൊടക്കല്ലൂർ എംഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഒരു മാസം മുൻപ് മറ്റൊരു വാഹനം ഇടിച്ച് പുനർനിർമ്മിച്ചതാണ് ഈ മതിൽ.