പൂനൂർ: കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിന്റെ റിഥം പദ്ധതിയുമായി സഹകരിച്ച് പൂനൂർ പാലിയേറ്റീവ് കെയർ സെൻ്ററിൽ സൈക്യാട്രി ഒ.പി ആരംഭിച്ചു. ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.സി അൻവർ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രസിഡണ്ട് അഡ്വ. എൻ.എ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോ.വസീൽ, വിഷ്ണു എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് സെക്രട്ടറി വി.കെ ആലിമാസ്റ്റർ സ്വാഗതവും എ.കെ ഗോപാലൻ നന്ദിയും പറഞ്ഞു.
Tags:
LOCAL NEWS