Trending

താമരശ്ശേരിയിൽ ദേശീയപാതയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

താമരശ്ശേരി: കോഴിക്കോട്- വയനാട് ദേശീയ പാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിൽ വെച്ച് പെരുമ്പാമ്പിനെ പിടികൂടി. റോഡിൻ്റെ ഒരു വശത്തു നിന്നും മറുവശത്തക്കു ഇഴയുന്നത് കണ്ട യാത്രക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

തുടർന്ന്‌ പോലീസിന്റെ നിർദ്ദേശപ്രകാരം വനംവകുപ്പ് ആർ.ആർ.ടി അംഗങ്ങൾ എത്തി പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ വിട്ടയക്കുമെന്ന് ആർ.ആർ.ടി അംഗം കരീം പറഞ്ഞു.

Post a Comment

Previous Post Next Post