കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ഏഴുകുടിക്കല്‍ സ്വദേശി ഷാജിയുടെ മകൻ അബിനന്ദ് (16) നെയാണ് കാണായത്. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഫോട്ടോ എടുക്കാനെന്നും പറഞ്ഞ് പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരികെ എത്തിയില്ലെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം +919645533852