കോഴിക്കോട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കായക്കൊടി ഐക്കൽ സ്വദേശിനി നാൻസി (27) ആണ് മരിച്ചത്. കോഴിക്കോട് കോട്ടപറമ്പിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം.
ഇന്ന് രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി 24 മണിക്കൂറിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഭർത്താവ്: ജിതിൻ കൃഷ്ണ. അച്ഛൻ: ഐക്കൽ ചന്ദ്രൻ. അമ്മ: റീന. സഹോദരി റിൻസി (പൂജ)