Trending

VarthaLink

കക്കയത്ത് സഞ്ചാരികൾക്ക് മുന്നിൽ ഓടിമറഞ്ഞ് കടുവ


കക്കയം: കക്കയത്ത് സഞ്ചാരികൾക്ക് മുന്നിൽപ്പെട്ട് കടുവ. കക്കയം ഡാമിൽ കഴിഞ്ഞയാഴ്ച ബോട്ടുയാത്ര നടത്തുകയായിരുന്ന സഞ്ചാരികളാണ് കടുവയെ കണ്ടത്. ഒരുസൈഡിൽനിന്ന്‌ മറുകരയിലേക്ക് വെള്ളത്തിലൂടെ നീന്തിക്കയറുന്ന കടുവ സഞ്ചാരികളുടെ ശബ്ദം കേട്ടതോടെ ഓടിമറഞ്ഞു. സഞ്ചാരികൾ കടുവ ഓടിമറയുന്ന ദൃശ്യം മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. ആനയെയും കാട്ടുപോത്തിനെയുമെല്ലാം പ്രദേശത്ത് കാണാറുണ്ടെങ്കിലും കടുവ പോലെയുള്ളവയെ കാണുന്നത് അപൂർവമാണ്.

റിസർവോയറിന് സമീപത്തെ വനത്തിൽ കടുവയുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞവർഷം ഡാം സൈറ്റ് റിസർവോയറിൽ സഞ്ചാരികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ റിസർവോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്. ഒരു കടുവയെ മാത്രമാണ് ഇതുവരെ നേരിൽ കാണാനായത്. കടുവയെ കണ്ടതോടെ വനംവകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി.


Post a Comment

Previous Post Next Post