കോഴിക്കോട്: സർക്കാർ സർവീസിൽ നിന്നും വിരമിച്ച് തുച്ഛമായ ആന്വിറ്റി കൈപ്പറ്റുന്ന പങ്കാളിത്ത പെൻഷൻ ജീവനക്കാർക്ക് കൈത്താങ്ങായി എസ്എൻപിഎസ്ഇ സികെ. പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ സംഘടനയായ സ്റ്റേറ്റ് എൻപിഎസ് എംപ്ലോയിസ് കലക്ടീവ് കേരള ഈ ഓണക്കാലത്ത് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ വെച്ച് വിരമിച്ച ജീവനക്കാർക്ക് കിറ്റ് വിതരണം നടത്തി. 150 രൂപ മുതൽ 1600 രൂപ വരെ മാസം ലഭിക്കുന്നവരും ഒരു രൂപപോലും ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്ക് ഇപ്പോൾ ലഭിക്കുന്ന ഈ തുക മാത്രമേ എത്ര വർഷം ജീവിച്ചിരുന്നാലും ലഭിക്കുകയുള്ളൂ എന്നതും ഖേദകരമാണ്.
കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻറ് വിജേഷ് ഇ.വി വിരമിച്ച ജീവനക്കാരുടെ സംഘടന റിട്ടയർ എൻപിഎസ് ഫോറം സംസ്ഥാന പ്രസിഡണ്ട് ശശിധരന് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എസ്എൻപിഎസ്ഇ സികെ ജില്ലാ സെക്രട്ടറി പ്രജിത്ത് കുമാർ സ്വാഗതവും ജില്ലാ പ്രസിഡണ്ട് ഹരീഷ് അധ്യക്ഷതയും വഹിച്ചു. പങ്കാളിത്ത പെൻഷന്റെ ദോഷവശങ്ങൾ പങ്കുവെച്ചുകൊണ്ട് പൊന്നുമണി കെ കെ, ഫസൽ മാസ്റ്റർ, റഹീസ് പി കെ, സുജിത്ത്, ഗീത എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ നീരജ നന്ദി രേഖപ്പെടുത്തി.
Tags:
KOZHIKODE